ഇനി മുതൽ വിമാനത്തിൽ ലൈറ്ററുകളുമായി കയറിയാൽ കർശന നടപടിയെടുക്കുമെന്നും പൊലീസിന് കൈമാറുമെന്നും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്.ലൈറ്ററുകളുമായി പിടികൂടുന്ന യാത്രക്കാരില്‍ നിന്നും മാപ്പെഴുതി വാങ്ങുകയായിരുന്നു പതിവെന്നും എന്നാൽ ഈ തെറ്റ് വീണ്ടും വീണ്ടും ആവർത്തിക്കുകയാണെന്ന് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു നടപടിയ്ക്ക് ഒരുങ്ങുന്നതെന്നും അധികൃതർ വ്യക്തമാക്കി .യാത്രക്കാര്‍ ഈ വിഷയം ഗൗരവമായി എടുക്കുമെന്നുള്ള പ്രതീക്ഷയിലാണ് കുറ്റക്കാരെ പോലീസിന് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments