Latest NewsGulf

ബഹ്‌റൈനിൽ ഇന്ത്യൻ വ്യാപാരിയെ ആക്രമിച്ച സംഭവം ; പ്രതികൾക്ക് തടവ് ശിക്ഷ

മനാമ : ബഹ്‌റൈനിൽ ഇന്ത്യൻ വ്യാപാരിയെ ആക്രമിച്ച സംഭവം പ്രതികൾക്ക് തടവ് ശിക്ഷ. ഇന്ത്യൻ വ്യാപാരിയെ ആക്രമിച്ച ശേഷം 2000 ദിനാറിന്റെ ആഭരണം കവർച്ച ചെയ്ത നാലു പാക്കിസ്ഥാൻ സ്വദേശികൾക്കാണ് അഞ്ചു വർഷം വീതം തടവു ശിക്ഷ കോടതി വിധിച്ചത്.

മാർച്ച് 28നായിരുന്നു സംഭവം. മനാമയിലെ ജ്വല്ലറിയിൽ നിന്നു മകൾക്കായി ആഭരണം വാങ്ങി വരവേ 59 കാരനായ ബിസിനസുകാരൻ ആക്രമിക്കപ്പെടുകയായിരുന്നു. ശേഷം സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button