Latest NewsKerala

ഹാദിയ കേസ് ; ഷെഫിൻ ജഹാന് വേണ്ടി കബിൽ സിബൽ ഹാജരായതിനെ കുറിച്ച് കോൺഗ്രസ് നേതാവ് അഡ്വ പി എം സുരേഷ് ബാബു പറയുന്നത്

കോഴിക്കോട്: “ഹാദിയ കേസിൽ ഷെഫിൻ ജഹാന് വേണ്ടി കബിൽ സിബൽ ഹാജരാവരുതായിരുന്നുവെന്നും ഒരച്ഛന്റെ വേദന മനസിലാക്കാൻ എല്ലാവരും തയ്യാറാകണമെന്നും” കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പി എം സുരേഷ് ബാബു പറഞ്ഞു.

”മുതിര്‍ന്ന കോൺഗ്രസ്സ് നേതാവും മുൻ നിയമ വകുപ്പു മന്ത്രിയുമായ കബിൽ സിബൽ ഷെഫിൻ ജഹാന്റെ വക്കാലത്ത് ഏറ്റെടുത്തത് കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കി. മത തീവ്രവാദ സംഘടനകളുമായി കോൺഗ്രസ് കൈകോര്‍ക്കുന്നുവെന്ന ആരോപണത്തെ ശക്തിപ്പെടുത്തുന്ന സംഭവങ്ങളോടും അത്തരം സംഘടനകളോടും യോജിക്കാൻ കഴിയില്ലെന്ന്‍” അദ്ദേഹം പറഞ്ഞു.

ഹാദിയ കേസുമായി ബന്ധപെട്ടുള്ള കോൺഗ്രസിന്റെ ഇടപെടലിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ ശക്തമാകുന്നു. പല കോൺഗ്രസ് അനുകൂലികളും ഷെഫിൻ ജഹാനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എം ഐ ഷാനവാസ്  എംപിയ്ക്കെതിരെ സമാനമായ ആരോപണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഈ അവസരത്തിലാണ് കെപിസിസി ജനറൽ സെക്രട്ടറിയായ അഡ്വ പി എം സുരേഷ് ബാബു തന്റെ നയം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button