Latest NewsKeralaNews

നിക്ഷേപതട്ടിപ്പുകൾ ; ഇരകളാകാൻ വിധിക്കപ്പെട്ടവർ ഇവർ

കേരളാ തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങൾ ധനകാര്യ കൊള്ളയുടെയും നിക്ഷേപ തട്ടിപ്പുകളുടെയും വിളനിലമാകുമ്പോൾ ഇരകളാവുന്നവർ ആര് എന്ന സത്യം ഞെട്ടിക്കുന്നതാണ്.സാക്ഷരതയിൽ ഏറെ മുന്നിൽ നിൽക്കുന്നതെന്ന് അവകാശപ്പെടുന്ന മലയാളികൾ തന്നെയാണ് ഇത്തരം ചതിക്കുഴികളിൽ ചെന്നിറങ്ങുന്നത്.പതിനഞ്ചു വർഷത്തിനിടയിൽ അതിർത്തി മേഖലകളിൽ നടന്നത് പതിനഞ്ചോളം വലുതും ചെറുതുമായ തട്ടിപ്പുകളാണ്.ഇത്തരം തട്ടിപ്പുകളിൽ കൂടുതലും ഇരയായിട്ടുള്ളത് മലയാളികൾ തന്നെ .അതുകൊണ്ടുതന്നെ അതിർത്തി പ്രദേശമെങ്കിലും തമിഴ്നാട് അധികൃതരിൽ നിന്നും യാതൊരുവിധ നടപടികളും പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ് പലരുടെയും അനുഭവം.ആര്യമായ അന്വേക്ഷണം ഉണ്ടാവുകയോ പ്രതികളെ കണ്ടെത്തുകയോ നിക്ഷേപകരുടെ പണം തിരികെ ലഭിക്കുകയോ ചെയ്താൽ അത് പുതിയ ചരിത്രമാകും.

നിക്ഷേപതട്ടിപ്പുകളുടെ അവസാനത്തെ സംഭവമാണ് കോടികളുമായി മുങ്ങിയ നിർമൽ കൃഷ്ണ ബെനിഫിറ്റ് ഫണ്ട്.ഏറ്റവും കൂടുതൽ തുകയുടെ തട്ടിപ്പുനടന്ന, അതിർത്തി പ്രദേശത്തെ അവസാനത്തെ സംഭവമാണ് ഇത് .കേരളത്തിലുള്ളവരെ ആകർഷിക്കുവാൻ ഇത്തരം തട്ടിപ്പ്‌സംഘങ്ങൾ തങ്ങളുടെ ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കുന്നതും അതിർത്തിയോടുള്ള പ്രദേശങ്ങളിൽ തന്നെ .

shortlink

Related Articles

Post Your Comments

Related Articles


Back to top button