കൊച്ചി : മുന്‍ മന്ത്രി എ.കെ ശശീന്ദ്രന് ഇന്ന് നിര്‍ണായക ദിവസം. ശശീന്ദ്രനെതിരായ അശ്ലീല ഫോണ്‍ വിളി കേസ് റദ്ദാക്കണമെന്ന് പരാതിക്കാരിയുടെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. കേസ് റദ്ദാക്കിയാല്‍ എ.കെ ശശീന്ദ്രന്‍ മന്ത്രി സഭയിലേക്ക് ഉടന്‍ തിരിച്ചെത്തും. ശശീന്ദ്രനുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായെന്നും അതുകൊണ്ട് തന്നെ കേസ് റദ്ദാക്കണമെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.
തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിനെപ്പറ്റി അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനും ശശീന്ദ്രന് ക്ലീന്‍ഷീറ്റ് നല്‍കിയിരുന്നു. എ.കെ ശശീന്ദ്രനെ കേസില്‍ മനപ്പൂര്‍വം കുടുക്കിയതായിരുന്നെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.
അതേസമയം കേസ് യാതൊരു കാരണവശാലും റദ്ദാക്കരുതെന്ന് ആവശ്യമുന്നയിച്ച് മഹിളാ മോര്‍ച്ച അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതേ കേസില്‍ ശശീന്ദ്രനെതിരെ കക്ഷി ചേരാനും മഹിളാ മോര്‍ച്ച അപേക്ഷ നല്‍കിയിട്ടുണ്ട്. കേസില്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം തിരിച്ച് നല്‍കുമെന്ന് എന്‍സിപി പരസ്യമായി പ്രഖ്യാപനം നടത്തിയിരുന്നു.
Post Your Comments