അബുദാബി ; യുഎഇയിലെ തെരുവിൽ മദ്യപിച്ച ശേഷം മൂത്രമൊഴിച്ച വിദേശ പൗരനെ നാടുകടത്തും. ഏഷ്യൻ പൗരനെയാണ് ഒരു മാസത്തെ ജയിൽ ശിക്ഷക്ക് ശേഷം നാടുകടത്താൻ അബുദാബിയിലെ ഫെഡറൽ സുപ്രീംകോടതി ഉത്തരവിട്ടത്. വടക്കൻ എമിറേറ്റിലെ തെരുവിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ മദ്യപിചിരുന്നെന്നും പൊതു ഇടത്തിൽ മൂത്രം ഒഴിച്ചതെന്നും തെളിഞ്ഞു. തുടർന്ന് ഇയാൾക്ക് ശിക്ഷ വിധിക്കുകയായിരുന്നു.
Post Your Comments