ശ്രീഹരികോട്ട : ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലേക്ക് ടെക്‌നീഷ്യന്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 68 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ.ക്കാര്‍ക്ക് അപേക്ഷിക്കാം.
തസ്തിക, ഒഴിവ്: ടെക്‌നീഷ്യന്‍ ബി (ഫിറ്റര്‍) – 29, ടെക്‌നീഷ്യന്‍ ബി (ഇലക്ട്രോണിക് മെക്കാനിക്) – 13, ടെക്‌നീഷ്യന്‍ ബി (കെമിക്കല്‍)- 4, ടെക്‌നീഷ്യന്‍ ബി (ഇന്‍സ്ട്രുമെന്റ് മെക്കാനിക്) – 2, ടെക്‌നീഷ്യന്‍ ബി (ഇലക്ട്രിക്കല്‍) – 7, ടെക്‌നീഷ്യന്‍ ബി (എച്ച്.വി.ഡി. ലൈസന്‍സോടു കൂടി ഡീസല്‍ മെക്കാനിക് ) – 1, ടെക്‌നീഷ്യന്‍ ബി (റഫ്രിജറേഷന്‍ ആന്‍ഡ് എ.സി.) – 6, ടെക്‌നീഷ്യന്‍ ബി (പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക്) – 3, ടെക്‌നീഷ്യന്‍ ബി (പ്ലംബര്‍) – 1, ടെക്‌നീഷ്യന്‍ ബി (മെഷീനിസ്റ്റ്) – 1, ഡ്രോട്‌സ്മാന്‍ ബി (മെക്കാനിക്കല്‍) – 1.
യോഗ്യത: പത്താം ക്ലാസും അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ./ എന്‍.ടി.സി. / എന്‍.എ.സി. യോഗ്യതയും. പ്രായം: 2017 ഡിസംബര്‍ എട്ടിന് 18-35 വയസ്സ്. ശമ്പളം: 21700 – 69100 രൂപ (ലെവല്‍ 3 )
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും:
Content highlights: Satish Dhawan Space Centre Sriharikota, Recruitment, Technician
Post Your Comments