![](/wp-content/uploads/2017/11/PLANE.jpg)
ന്യൂഡൽഹി: വിമാനത്തിൽ കയറാൻ സാധിച്ചില്ല. ഇതോടെ ക്ഷുഭിതയായ യാത്രക്കാരിയും എയർ ഇന്ത്യ ജീവനക്കാരുമായി ഏറ്റുമുട്ടി. ഡൽഹി വിമാനത്താവളത്തിലാണ് സംഭവം. ഇന്ന് രാവിലെ വിമാനത്തിൽ വൈകിയെത്തിയ കാരണം കയാറാനായി സാധിക്കാത്ത യാത്രക്കാരിയാണ് പ്രശ്നം ഉണ്ടാക്കിയത്.
യാത്രക്കാരി അഹമ്മദാബാദിലേക്കു പോകാനായി ഡൽഹി വിമാനത്താവളത്തിൽ എത്തി. പക്ഷേ എത്തിയത് താമസിച്ചാണ്. ഇതോടെ ബോർഡിംഗ് അനുവദിച്ചില്ല. ക്ഷുഭിതയായ യാത്രക്കാരി കൗണ്ടറിലെ ജീവനക്കാരോട് ബഹളം വച്ചു. ഇതിനെ തുടർന്ന് യാത്രക്കാരിയെ ഡ്യൂട്ടി മാനേജരുടെ അടുത്തെത്തിച്ചു. യാത്ര നടത്താൻ സാധിക്കില്ലെന്നു ഡ്യൂട്ടി മാനേജർ അറിയിച്ചു. ഇതോടെ അരിശം മൂത്ത യാത്രക്കാരി ഡ്യൂട്ടി മാനേജരുടെ കരണത്തടിച്ചു. ഇതിൽ പ്രകോപിതയായ ഡ്യൂട്ടി മാനേജരും തിരിച്ചടിച്ചു. തർക്കം രൂക്ഷമായതോടെ മറ്റു ജീവനക്കാർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.
സംഭവം യാത്രക്കാരി പോലീസിനെ അറിയിച്ചു. ഇരുവരെയും പോലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോയി. അവിടെ വച്ച് ഇരുവരും മാപ്പുപറഞ്ഞ് സംഭവം ഒത്തുതീർത്തെന്ന് എയർ ഇന്ത്യ അറിയിച്ചു.
Post Your Comments