കൊല്ലം: അഖില കേസില്‍ ഷെഫിന് ജഹാന്റെ പേരില്‍ കൊല്ലത്ത് മാത്രം നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി റിപ്പോർട്ട്. ഷെഫിനുമായി ബന്ധപ്പെട്ട കേസുകള്‍ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് പോലീസ് കൈമാറി. എന്നാൽ തനിക്കെതിരെ ഒരു കേസ് പോലുമില്ലെന്നായിരുന്നു ഷെഫിൻ ജഹാന്റെ അവകാശവാദം.
കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ മൂന്നുകേസും, ഇരവിപുരം സ്റ്റേഷനിൽ ഒരു കേസുമാണ് ഷെഫിൻ ജഹാന്റെ പേരിൽ ഉള്ളത്. 2014ല്‍ വ്യാജരേഖ ചമച്ച്, ക്രിമിനല്‍ കേസുകള്‍ മറച്ചുവച്ച് പാസ്പോര്‍ട്ട് കരസ്ഥമാക്കിയതിന് ജൂലൈയില്‍ കിളികൊല്ലൂര്‍ പോലീസ് എടുത്ത കേസാണ് ഇതിൽ പ്രധാനപെട്ടത്. പാസ്പോര്‍ട്ട് ആക്ട് പ്രകാരം കിളികൊല്ലൂര്‍ പോലീസ് എടുത്ത കേസാണ് എഫ്ഐആര്‍ 9722/2017.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങളില്‍ അതിന് നേതൃത്വം നല്‍കുന്നത് ഷെഫിന് ജഹാനാണെന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
Post Your Comments