നെല്ല് സംഭരിച്ച ഇനത്തിൽ കേന്ദ്രം പണം നൽകാതായതോടെ സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ .പഞ്ചസാര ,അരി ,വെളിച്ചെണ്ണ തുടങ്ങി 13 ഇനം സബ്സിഡി നിരക്കിലുള്ള സാധനങ്ങൾ മിക്ക വില്പനകേന്ദ്രങ്ങളിലും ഇല്ല .ഏതു സമയവും പൂട്ടാവുന്ന നിലയിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.അതെ സമയം പണം ലഭ്യമാക്കുന്നതിന് കേന്ദ്രവുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സപ്ലൈകോ എം ഡി മുഹമ്മദ് ഹനീഷ് പറയുന്നു
Post Your Comments