ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബലാത്സംഗത്തിനിരയായി പ്രസവിച്ച പതിനഞ്ചുകാരിയുടെ അപേക്ഷ ഇങ്ങനെ. ‘ഇതിനെ എവിടെയെങ്കിലും കൊണ്ടുപോയിക്കളയൂ, എനിക്കിതിനെ നോക്കാന്‍ കഴിയുന്നില്ല.’ എന്നാണ് പിതാവിനോടുള്ള കുട്ടിയുടെ യാചന. പെണ്‍കുട്ടി കഴിഞ്ഞയാഴ്ചയാണ് പ്രസവിച്ചത്. ഗര്‍ഭിണിയാണെന്നറിഞ്ഞത് അതിനും രണ്ട് മാസം മുന്‍പ് മാത്രമാണ്.
പത്താം ക്ലാസ്സുകാരിയായ പെണ്‍കുട്ടിയുടെ ചരിത്രാധ്യാപകനാണ് നിരന്തരം പീഡിപ്പിച്ചത്. അമ്പത്തിയേഴ് വയസ്സുകാരനായ അധ്യാപകന്‍ പര്‍മേഷ് കുമാര്‍ ജയിലിലാണ്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലായത് കടുത്ത വയറു വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അബോര്‍ഷന്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഏഴുമാസം പൂര്‍ത്തിയായതിനാല്‍ ഇനി അബോര്‍ഷന്‍ സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
കര്‍ഷകനായ പിതാവ് ഗര്‍ഭിണിയാണെന്നറിഞ്ഞതും പ്രസവിച്ചതുമൊക്കെ പെണ്‍കുട്ടിക്ക് കടുത്ത മാനസികാഘാതമുണ്ടാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. പെണ്‍കുട്ടിക്ക് ബോര്‍ഡ് എക്സാം അടുത്തിരിക്കെയാണ് പക്ഷെ അതിനായി ഒരുങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്.
കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തും. കുട്ടിയുടെ പിതാവ് അധ്യാപകന്‍ തന്നെയാണെന്ന് കണ്ടെത്തിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിയെ ശിക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് സമ്മതമാണെങ്കില്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments