Latest NewsKeralaNews

എന്റെയും മക്കളുടെയും കണ്ണീര്‍ ആരൊപ്പും: പ്രസംഗവേദിയില്‍ കണ്ണ് നിറഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ പ്രസംഗം വൈറല്‍

കുവൈറ്റ് : എന്നെ പ്രസംഗിക്കാന്‍ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ എന്റെ ഭര്‍ത്താവിനൊരു ഉള്‍ക്കിടലമാണ്. തിങ്ങിനിറഞ്ഞ സദസിനെയും വേദിയിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ നീണ്ട നിരയെയും സാക്ഷിയാക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ ഇതു പറഞ്ഞപ്പോള്‍ മുന്‍ മുഖ്യന്റെ മുഖത്ത് ചിരി.
കുവൈത്തില്‍ ഒഐസിസിയുടെ സമ്മേളന വേദയില്‍ വെച്ച് മറിയാമ്മ ഉമ്മന്‍ നടത്തിയ ഈ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യങ്ങളിലെ ട്രന്റിങ്ങ് ടോപ്പിക്കാണ്.

വളരെ സരസമായ രീതിയില്‍ മറിയാമ്മ ഉമ്മന്‍ മനസുതുറക്കുന്നുണ്ടെങ്കിലും ഒരു വീട്ടമ്മയുടെ വേദനയും രാഷ്ട്രീയക്കാരന്റെ ഭാര്യ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും അവര്‍ ഹ്രസ്വമായ പ്രസംഗത്തില്‍ പങ്കുവെക്കുന്നുണ്ട്.

ഞാന്‍രാഷ്ട്രീയം ഇല്ലാത്ത രാഷ്ട്രീയക്കാരിയല്ല, പ്രസംഗിക്കാന്‍ അറിയുന്ന ആളുമല്ല. ഒരുപാട് അസുഖങ്ങള്‍ ഒക്കെയുള്ള പാവം വീട്ടമ്മയാണ്. ഉമ്മന്‍ ചാണ്ടിയെപ്പറ്റി നിങ്ങള്‍ക്ക് നന്നായി അറിയാം. നാട്ടുകാരുടെ മുഴുവന്‍ ദുരിതങ്ങള്‍ കാണുന്ന ആളാണ് അദ്ദേഹം. 24*7 ആണ് പ്രവര്‍ത്തനം. ആഴ്ചയില്‍ എട്ടുദിവസം ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കാറുണ്ട്. അങ്ങനെയാണെങ്കില്‍ എനിക്കും കുടുംബത്തിനും ഒരു ദിവസമെങ്കിലും അദ്ദേഹത്തെ. ഇതുപറഞ്ഞപ്പോള്‍ സദസിലും ഒപ്പം ഭര്‍ത്താവിന്റെ മുഖത്തും നിറഞ്ഞ ചിരി.
എന്റ ഭര്‍ത്താവ് കടന്നുപോകുന്ന അഗ്‌നിപരീക്ഷകള്‍ നിങ്ങള്‍ക്കറിയാം. പഴി,പരിഹാസം, ദുഷിപ്പ്. ടെന്‍ഷന്‍മാറ്റാന്‍ നിങ്ങള്‍ എന്റെ മുഖം ഓര്‍ക്കണം… വേദനയോടെ മറിയാമ്മ ഉമ്മന്‍ പറഞ്ഞുനിര്‍ത്തുന്നു………

shortlink

Related Articles

Post Your Comments

Related Articles


Back to top button