
ഷാര്‍ജ: ദേശീയ ദിനത്തിന്റെ അവധിയോടനുബന്ധിച്ച് ഷാര്‍ജയില്‍ പാര്‍ക്കിങ് സൗജന്യം. രാജ്യത്തെ എല്ലാ പൊതുസ്ഥലങ്ങളിലും ഇതിന്റെ ആനുകൂല്യം ലഭിക്കും. ഈ സൗജന്യം നവംബര്‍ 30 (വ്യാഴം) മുതലാണ് ലഭ്യമാകുക. ഡിസംബര്‍ മൂന്ന് (ഞായര്‍) വരെ ഇതിന്റെ പ്രയോജനം ലഭിക്കുക. തിങ്കളാഴ്ച മുതല്‍ പതിവു പോലെ പാര്‍ക്കിങ് ഫീസ് നല്‍കണം. മുനിസിപ്പാലിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
സന്ദര്‍ശകര്‍ക്കും സ്ഥിര താമസക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. രാജ്യത്തെ എല്ലാ പൊതുപാര്‍ക്കിങ് ഇടങ്ങളിലും സൗജന്യമുണ്ടായിരിക്കുമെന്ന് പബ്ലിക്ക് പാര്‍ക്കിങ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അലി അഹമ്മദ് അബു ഗാസി പറഞ്ഞു.
ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇയിലെ പൊതുമേഖലയില്‍ നാലു ദിവസത്തെ അവധിയും സ്വകാര്യ മേഖലയില്‍ മൂന്നു ദിവസത്തെ അവധിയുമാണുള്ളത്. രണ്ടും നവംബര്‍ 30 മുതലാണ് ആരംഭിക്കുന്നത്.
Post Your Comments