കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് രണ്ട് മാസത്തേക്ക് എട്ട് ട്രെയിനുകള്‍ റദ്ദാക്കി. ആഗ്ര ഇന്റര്‍സിറ്റി, ലക്‌നോ-ആഗ്ര എക്‌സ്പ്രസ്, ലക്‌നോ-അനന്ത് വിഹാര്‍ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് കനത്ത മൂടല്‍ മഞ്ഞ് കാരണം റദ്ദാക്കിയത്.
വടക്ക്-കിഴക്കന്‍ അധികൃതരാണ് ട്രെയിനുകള്‍ റദ്ദാക്കിയ വിവരമറിയിച്ചത്. ശക്തമായ മൂടല്‍ മഞ്ഞ് കാരണം കഴിഞ്ഞ ദിവസങ്ങളിലും വടക്ക്-കിഴക്കന്‍ മേഖലില്‍ സര്‍വീസ് നത്തിയിരുന്ന ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഡിസംബര്‍ ഒന്ന് മുതല്‍ ഫെബ്രുവരി 13വരെ എട്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ അധികൃതരറിയിച്ചിരുന്നു.
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് കാഴ്ച മങ്ങുന്നതിനാല്‍ കുറച്ചു ദിവസങ്ങളായി ട്രെയിനുകളെല്ലാം വൈകിയായിരുന്നു ഓടിക്കൊണ്ടിരുന്നത്. സമയം വൈകുന്നതോടൊപ്പം ചില ട്രെയിനുകളുടെ സര്‍വീസ് നിര്‍ത്തേണ്ടി വന്നിരുന്നെന്നും റെയില്‍വേ വ്യക്തമാക്കിയിരുന്നു. മൂടല്‍മഞ്ഞ് ഇപ്രകാരം തുടരുകയാണെങ്കില്‍ ട്രെയിനുകള്‍ ഇനിയും വൈകിയോടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments