Latest NewsNewsIndia

രാജ്യത്ത് പുകവലിയ്ക്കുന്നവരുടെ എണ്ണത്തെ കുറിച്ച് എല്ലാവരേയും ആശ്ചര്യപ്പെടുത്തുന്ന റിപ്പോര്‍ട്ട്

ഗുവാഹട്ടി: രാജ്യത്ത് പുകവലിയ്ക്കുന്നവരുടെ എണ്ണത്തെ കുറിച്ച് ആശ്ചര്യപ്പെടുത്തുന്ന റിപ്പോര്‍ട്ട്. രാജ്യത്ത് പുകവലിക്കാരുടെ എണ്ണം കുറഞ്ഞു വരുന്നതായി പഠനം. 2009- 2010 ലെ ഉപയോഗത്തേക്കാള്‍ 2016 -2017 വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ആറ് ശതമാനത്തോളം പുകയില ഉപയോഗം കുറഞ്ഞതായാണ് പഠനം. 2010 ല്‍ ഇത് 34.6 ശതമായിരുന്നത് 2017 ല്‍ 28.6 ശതമാനമാണ്. ഗ്ലോബല്‍ ടുബാക്കോ സര്‍വേ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കിയത്.

അതേസമയം ആസാം, ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഉപയോഗം കൂടിയതായും കണ്ടെത്തി. ആസാമില്‍ 39.2 ശതമാനത്തില്‍ നിന്നും 48.2 ശതമാനമായും ത്രിപുരയില്‍ 55.9 ശതമാനത്തില്‍ നിന്നും 64.5 ശതമാനമായും മണിപ്പൂരില്‍ 54.1 ശതമാനത്തില്‍നിന്നും 55.1 ശതമാനമായും വര്‍ധിച്ചിട്ടുണ്ട്.

ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ പുകവലി ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഏറ്റവും കുറവ് അനുഭവപ്പെട്ടിരിക്കുന്നത് നാഗാലാന്‍ഡിലും സിക്കിമിലുമാണ്. നാഗാലാന്‍ഡില്‍ 31.5 ശതമാനത്തില്‍ നിന്ന് 13.2 ശതമാനമായും സിക്കിമില്‍ 41.6 ശതമാനത്തില്‍ നിന്നും 17.9 ശതമാനമായുമാണ് കുറഞ്ഞത്.

ആസാമില്‍ വര്‍ധിച്ചു വരുന്ന പുകയില ഉപയോഗം നിയന്ത്രിക്കുന്നതിന് വേണ്ടി 2014 ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആന്റി ടുബാക്കോ നിയമം പാസാക്കിയിരുന്നു.

shortlink

Post Your Comments


Back to top button