Latest NewsFootballNewsSports

ഇതിഹാസ താരത്തിന്റെ പണം മുന്‍ ഭാര്യയും മക്കളും തട്ടിച്ചു

ഇതിഹാസ താരത്തിന്റെ പണം മുന്‍ ഭാര്യയും മക്കളും തട്ടിച്ചു. ലോക ഫുട്‌ബോളിനെ വിസ്മയിപ്പിച്ച ഡിഗോ മാറഡോണയാണ് തട്ടിപ്പിനു ഇരയായത്. മുന്‍ ഭാര്യയും മക്കളും തന്റെ പണം തട്ടിയതായി പരാതിപ്പെട്ട് മാറഡോണ തണെയാണ് രംഗത്തു വന്നത്.

29 കോടി രൂപ തട്ടിച്ചതായിട്ടാണ് താരം പരാതിപ്പെട്ടത്. തട്ടിപ്പ് നടന്നത് 2000 മുതല്‍ 2015 വരെയുള്ള കാലയളവിലാണ്. മുന്‍ ഭാര്യ ക്ലോഡിയ വില്ലഫെയ്ന്‍, മക്കളായ ഡെല്‍മ, ജിയാനിന എന്നിവര്‍ക്കു എതിരെയാണ് താരം പരാതി നല്‍കിയത്. ഇവര്‍ പണം ഉറുഗ്വായിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. പിന്നീട് ഈ പണം ഉപയോഗിച്ച് സാധാനങ്ങള്‍ വാങ്ങിയെന്നാണ് ആരോപണം.

തട്ടിപ്പ് നടത്തിയതിന്റെ തെളിവും കയ്യില്‍ ഉണ്ടെന്നു മാറഡോണയുടെ അഭിഭാഷകന്‍ അറിയിച്ചു. ഇതേ സമയം മക്കളും മുന്‍ ഭാര്യയും ആരോപണങ്ങള്‍ നിഷേധിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button