Latest NewsNewsIndia

മോദിയെ ചെറുക്കാനായി കോണ്‍ഗ്രസുമായി സഹകരിക്കാം : സിപിഐ

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ ചെറുക്കാനായി കോണ്‍ഗ്രസുമായി സഹകരിക്കാമെന്നു സിപിഐ കരടു രാഷ്ട്രീയപ്രമേയത്തില്‍ വിലയിരുത്തല്‍. ഇടതുപക്ഷത്തിന് മാത്രമായി മോദിയെ എതിര്‍ക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസുമായി കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളില്‍ സഹകരണം വേണമെന്നാണ് സിപിഐയുടെ നിലപാട്. രാജ്യത്ത് ഫാസിസം വന്നിട്ടില്ലെന്ന സിപിഎം നിലപാട് തെറ്റാണെന്ന് സിപിഐ അഭിപ്രായപ്പെട്ടു.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് സിപിഐ കരടു രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയില്‍ പറയുന്നു. മോദി സര്‍ക്കാരിന്റെ നയം വിഭജന രാഷ്ട്രീയമാണ്. ഈ സര്‍ക്കാരിനെ പുറത്താക്കണം. അതിനു ഇടതു ഐക്യം കൊണ്ട് മാത്രം സാധ്യമല്ല. ഇതിനായി എല്ലാ മതേതര പാര്‍ട്ടികളുടെയും ഐക്യം ആവശ്യമാണെന്നു പ്രമേയത്തിന്റെ രൂപരേഖയില്‍ പറയുന്നു.

 

shortlink

Post Your Comments


Back to top button