ന്യൂഡല്‍ഹി: ബിജെപി കോണ്‍ഗ്രസിനേക്കാള്‍ മോശമാണെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അഴിമതിയുടെ കാര്യത്തിലാണ് ബിജെപി കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത്. ബിജെപിക്കും കോണ്‍ഗ്രസിന്റെ അവസ്ഥ വരുമെന്നു അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. ആം ആദ്മി പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് രാംലീല മൈതാനത്ത് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അരവിന്ദ് കെജ്രിവാള്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചത്.
ഇതു വ്യക്തമാക്കി തരുന്ന അഴിമതികളാണ് വ്യാപം, റാഫേല്‍ അഴിമതികള്‍, ബിര്‍ല, സഹാറ ഡയറികള്‍ എന്നിവ. ബിജെപി ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതി തടയാനുള്ള പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയാണ്. അവര്‍ നമ്മില്‍ നിന്നും ആഴിമതി വിരുദ്ധ ബ്യുറോയുടെ അധികാരം കരസ്ഥമാക്കി.
രാജ്യത്ത് ജഡ്ജിമാര്‍ക്കുപോലും സുരക്ഷിതത്വമില്ല. ഇനി ബിജെപിയെ പിഴുതെറിയുന്ന സമയമാണ് വരാന്‍ പോകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments