ട്രിപ്പോളി: അഭയാര്‍ഥി ബോട്ട് മുങ്ങി നിരവധി മരണം. 31 പേരാണ് ലിബിയന്‍ തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി മരിച്ചത്. അപകടത്തിൽ നിന്ന് 200 ഓളം പേരെ രക്ഷപ്പെടുത്തിയതായും തീരസംരക്ഷണസേന അറിയിച്ചു.
അപകടത്തില്‍പ്പെട്ടത് ശനിയാഴ്ച രണ്ടു ബോട്ടുകളിലായി സഞ്ചരിച്ചിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന അഭയാര്‍ഥി സംഘമാണ്. ആഫ്രിക്കയില്‍നിന്നുള്ള അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നതെന്നും തീരസംരക്ഷണസേന അധികൃതര്‍ അറിയിച്ചു. ഇവർ യൂറോപ്പിലേക്ക് പലായനം ചെയ്യാനൊരുങ്ങിയവരാണ്.
Post Your Comments