കോഴിക്കോട്: പുല്ല് വിറ്റ് ഇവര്‍ സമ്പാദിക്കുന്നത് രണ്ടര ലക്ഷത്തോളം രൂപ. കോഴിക്കോട് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ മുണ്ടേലി കണ്ടത്തില്‍ എം.ഡി തോമസും ഭാര്യ ജോളിയുമാണ് ഈ വിജയം സ്വന്തമാക്കിയത്. ഇവര്‍ തീറ്റപ്പുല്‍കൃഷിയിലൂടെയാണ് രണ്ടര ലക്ഷത്തോളം രൂപ പ്രതിവര്‍ഷ വരുമാനമായി സ്വന്തമാക്കുന്നത്.
ഏറെ ലളിതമാണ് തീറ്റപുല്ല് കൃഷി. ചെലവ്, പരിപാലനം, അധ്വാനം എന്നിവ മറ്റു കൃഷികളെ അപേക്ഷിച്ച് കുറവാണ്. ഇതിനു കീടബാധയില്ല. മാത്രമല്ല ഒരു പ്രാവശ്യം കൃഷി ഇറക്കിയാല്‍ മൂന്നു വര്‍ഷത്തേക്ക് വിളവ് ലഭിക്കുന്നത് വഴി സാമ്പത്തിക നേട്ടമാണ് കര്‍ഷകര്‍ക്ക് ലഭിക്കുക.
പുല്‍ക്കടകള്‍ (തണ്ട്) എന്ന പുല്‍കൃഷിക്കാവശ്യമുള്ള നടീല്‍ വസ്തു വിറ്റാണ് ഇവര്‍ സാമ്പത്തിക നേട്ടം സ്വന്തമാക്കുന്നത്. ഇവരുടെ പുല്‍ക്കടകളാണ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തില്‍ തീറ്റപ്പുല്‍കൃഷിക്കു വേണ്ടി വാങ്ങുന്നത്. ഇതു വഴി മാത്രമാണ് പ്രതിവര്‍ഷം രണ്ടര ലക്ഷത്തോളം രൂപ ഈ ദമ്പതികള്‍ സമ്പാദിക്കുന്നത്. ഇതിനു പുറമെ പുല്ല് വിറ്റ് ഇവര്‍ സമ്പാദിക്കുന്ന തുകയും കൃഷിയുടെ ലാഭത്തെയാണ് കാണിക്കുന്നത്.
Post Your Comments