Latest NewsIndiaNews

സമുദായത്തിന്റെ നിര്‍ബന്ധപ്രകാരം മൂന്നാം വയസില്‍ വിവാഹം; പതിനാലു വര്‍ഷത്തിനുശേഷം റദ്ദ് ചെയ്ത് കോടതി

ജോദ്പൂര്‍ : രാജസ്ഥാനിൽ മൂന്നാം വയസില്‍ നടത്തിയ വിവാഹം പതിനാലു വര്‍ഷത്തിനുശേഷം റദ്ദ് ചെയ്ത് കോടതി. ദപു ദേവിക്കും മൂന്ന് വയസ് പ്രായമായ തന്റെ മകളെ സമുദായത്തിന്റെ നിര്‍ബന്ധപ്രകാരം വിവാഹം കഴിപ്പിച്ച് അയക്കേണിവന്നു. എന്നാല്‍ മൂന്നാം വയസില്‍ നടത്തിയ വിവാഹം പതിനാലു വര്‍ഷത്തിനുശേഷം പെണ്‍കുട്ടിയുടെ ആഗ്രഹപ്രകാരം ജോദ്പൂരിലെ കുടുംബ കോടതി റദ്ദ് ചെയ്തിരിക്കുകയാണ്.

പെണ്‍കുട്ടി 11 വയസുള്ള ആണ്‍കുട്ടിയെ വിവാഹം കഴിച്ചത് 2003 ലാണ്. എന്നാല്‍ വിവാഹ ശേഷം പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ വിസമ്മതിക്കുകയും പകരം സ്വന്തം വീട്ടിൽ താമസിക്കുകയും ചെയ്തു. സ്‌കൂളില്‍ വിവാഹത്തിന് ശേഷം കുറച്ചു നാള്‍ പോയെങ്കിലും പിന്നീട് ഭര്‍ത്താവിന്റെ വീട്ടുകാരുടെ എതിര്‍പ്പുമൂലം അതും നിര്‍ത്തേണ്ടി വന്നു.

ഇപ്പോള്‍ പതിനേഴുവയസ് പ്രായമാണ് പെണ്‍കുട്ടിക്ക് ഉളളത്. ഇവരുടെ പിതാവ് കുറച്ച് നാളുകള്‍ക്ക് മുമ്പ് മരിച്ചു. ശേഷം സമുദായം വീണ്ടും അവളെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പറഞ്ഞയക്കണം എന്ന ആവശ്യവുമായി രംഗത്തെത്തി. എന്നാല്‍ അതിന് പെണ്‍കുട്ടി തയ്യാറായില്ല.

ശൈശവ വിവാഹത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റായ സാരഥിയില്‍ സമുദായത്തിന്റെ ഭീഷണി വര്‍ദ്ധിച്ചതോടെയാണ് പെണ്‍കുട്ടി വിവാഹം റദ്ദുചെയ്യണമെന്ന ആവശ്യവുമായി എത്തി. സാരഥിയുടെ സഹായത്തോടെ വിവാഹം റദ്ദുചെയ്യണമെന്ന അപേക്ഷ പെണ്‍കുട്ടി കുടുംബകോടതി മുമ്പാകെ സമര്‍പ്പിച്ചു.
പെണ്‍കുട്ടിയുടെ ഭര്‍തൃ വീട്ടുകാരുമായി സാരഥിയിലെ അധികൃതര്‍ തന്നെ സംസാരിച്ചു. ഇപ്പോള്‍ ഇരുപത്തിയഞ്ച് വയസ് പ്രായമാണ് പെണ്‍കുട്ടിയുടെ ഭര്‍ത്താവിന് ഉള്ളത്. ആദ്യം വിവാഹം റദ്ദു ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാന്‍ യുവാവും വീട്ടുകാരും തയ്യാറായില്ലെങ്കിലും നിരന്തമായി ക്ലാസുകള്‍ നല്‍കിയപ്പോള്‍ അവരും വിവാഹം റദ്ദു ചെയ്യാന്‍ തയ്യാറായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button