Latest NewsNewsGulf

പ്രവാസികള്‍ക്കു സന്തോഷം പകരുന്ന നിയമവുമായി ഈ ഗള്‍ഫ് രാജ്യം

പ്രവാസികള്‍ക്കായി വേണ്ടി ഖത്തറില്‍ പുതിയ നിയമം കൊണ്ടു വരാന്‍ നീക്കം. രാജ്യത്ത് പ്രവാസികള്‍ക്കു ഭൂമി , കെട്ടിടം എന്നിവ വാങ്ങുന്നതിനു അനുവാദം നല്‍കുന്ന നിയമാണ് ഖത്തര്‍ കൊണ്ടു വരുന്നത്. ഇതു കൂടാതെ പ്രവാസികള്‍ക്കു സ്ഥിരതാമസാനുമതി നല്‍കുന്ന നിയമവും കൊണ്ടു വരാന്‍ നീക്കം നടക്കുന്നുണ്ട്. ഇരു നിയമങ്ങളും അടുത്തമാസം ശൂറാ കൗണ്‍സില്‍ പരിഗണിക്കും.

ഏറെ കാലമായി പ്രവാസികള്‍ ആവശ്യപ്പെടുന്ന നിയമാണ് സ്ഥിരതാമസാനുമതി നിയമം എന്നത്. അതു കൊണ്ട് നിയമത്തെ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം നോക്കി കാണുന്നത്. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു മാസത്തിനകം ഇതിനുള്ള കരടുനിയമം തയാറാവും. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും. നിയമം അടുത്തവര്‍ഷം തന്നെ നിലവില്‍ വരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button