തവാങ് : ഇന്ത്യ മതസഹിഷ്ണുതയുടെ നാടാണെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. വ്യത്യസ്ത സംസ്‌കാരത്തിലും മതവിശ്വാസത്തിലും ഉള്ളവര്‍ സഹിഷ്ണുതയോടെ ജീവിക്കുന്ന പ്രദേശമാണ് ഇന്ത്യ. മതസഹിഷ്ണുത എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ചിലപ്പോഴൊക്കെ രാഷ്ട്രീയക്കാര്‍ അത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയില്‍ ബഹുമത വിശ്വാസികള്‍ ഒത്തൊരുമയോടെ ജീവിക്കുന്നു. നൂറ്റാണ്ടുകളെടുത്താണ് ഇവിടെ ഓരോ മതങ്ങളും വേരൂന്നിയതെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു. അരുണാചല്‍ പ്രദേശിലെ തവാങില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് ഒരു സംസ്‌കാരമുണ്ട്, ഒരുമയുടെ സംസ്‌കാരം. ടിബറ്റന്‍ സംസ്‌കാരവും ഇന്ത്യന്‍ സംസ്‌കാരവും ഒരുപോലെ ആയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ദലൈലാമ പറഞ്ഞു. ഇന്ത്യക്കാരും ചൈനക്കാരും തമ്മില്‍ ചില വ്യത്യാസമുണ്ട്. ചൈനക്കാരെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ മടിയന്മാരാണ്. പക്ഷേ, ആത്മാര്‍ത്ഥതയുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ ഒരുപടി മുന്നിലാണ്. നിഷ്‌കളങ്കമായി പുഞ്ചിരിക്കാന്‍ അറിയുന്നവര്‍.
ചൈനയിലെ ഉദ്യോഗസ്ഥര്‍ക്ക് കൃത്രിമമായി ചിരിക്കാന്‍ മാത്രമേ അറിയൂവെന്നും ദലൈലാമ പറഞ്ഞു. ദോക് ലാമില്‍ സംഭവിച്ചത് ഒരു ചെറിയ പ്രശ്‌നം മാത്രമാണ്. ഇന്ത്യയും ചൈനയും എന്നും സഹോദര രാഷ്ട്രങ്ങള്‍ ആണെന്നും ദലൈലാമ വ്യക്തമാക്കി.
Post Your Comments