Latest NewsCinemaNewsIndiaBollywood

ഷാരൂഖ് ചിത്രത്തിലെ നായിക പ്രിയങ്കയല്ല ; മറ്റൊരാൾ

പദ്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ദീപികയ്‌ക്കെതിരെയുള്ള വധഭീക്ഷണിയും ഒന്നും ദീപികയുടെ മാറ്റു കുറിച്ചിട്ടില്ല. പ്രശസ്തിയും അവസരങ്ങളും നാൾക്കുനാൾ തേടിയെത്തുകയാണ് ഈ ബോളിവുഡ് സുന്ദരിയെ.ആ അവസരങ്ങളിൽ ഏറ്റവുമൊടുവിൽ എത്തി നിൽക്കുന്നതാകട്ടെ ഷാരൂഖിന്റെ സൂപ്പർ ഹിറ്റ് ചിത്രവും.പറഞ്ഞുവരുന്നത് ഷാരൂഖിന്റെ ഡോൺ എന്ന ചിത്രത്തെകുറിച്ചാണ്.
വാർത്തകൾ അനുസരിച്ച് ഫർഹാൻ അക്തർ, റിതേഷ് സിദ്വാനി, ഷാരൂഖ് ഖാൻ എന്നിവർ ഡോൺ 3 എന്ന ആശയം മുന്നോട്ടു കൊണ്ടുപോകാൻ ആലോചിച്ചപ്പോൾ തന്നെ മൂന്നുപേരുടെയും മനസ്സിൽ ദീപികയായിരുന്നു . പ്രിയങ്കയെ ഉൾപെടുത്താൻ ഒരു ആലോചന ഉണ്ടായിരുന്നുവെങ്കിലും അമേരിക്കൻ ടി വി ഷോയുടെ തിരക്കിലാണ് പ്രിയങ്കയെന്നതും, തന്നോടൊപ്പം ഓം ശാന്തി ഓം ,ചെന്നൈ എക്സ്പ്രസ്സ് ,ഹാപ്പി ന്യൂ ഇയർ തുടങ്ങിയ ചിത്രങ്ങളിൽ ഉണ്ടായിരുന്ന ദീപികയുടെ പേര് ഷാരൂഖ് തന്നെ പരാമർശിച്ചു എന്നതുമാണ് ദീപികയെന്ന തീരുമാനത്തിൽ ഉറച്ചു നില്ക്കാൻ അണിയറ ശില്പികളെ പ്രേരിപ്പിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button