ന്യൂഡല്‍ഹി: സഹപാഠിയെ പീഡിപ്പിച്ച സംഭവത്തിൽ നാലര വയസുകാരനെതിരെ കേസെടുത്തു. സഹപാഠിയായ നാലരവയസുകാരിയെ സ്കൂളിലെ ശുചിമുറിയിലും ക്ലാസിലും വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണു പൊലീസ് കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ് കേസ്. പെന്‍സില്‍ ഉപയോഗിച്ചു പൊലീസില്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചെന്നു പറയുന്നു. കുട്ടിക്കു ഗുരുതരമായി മുറിവേറ്റെന്നും അതിക്രമം തടയാന്‍ സ്കൂളില്‍ ആരും തയാറായില്ലെന്നും കുട്ടിയുടെ മാതാവു മാധ്യമങ്ങളോടു പറഞ്ഞു.
പോക്സോ നിയമപ്രകാരം ചരിത്രത്തിലാദ്യമായാണു നാലര വയസുകാരനെതിരെ ലൈംഗിക അതിക്രമത്തിനു കേസെടുക്കുന്നത്. നാലര വയസുകാരന്‍ കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളില്‍ വച്ചു സഹപാഠിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണു പരാതി. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പീഡന ശ്രമം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും നിയമവിദ്ഗധരുമായി ആലോചിച്ചശേഷമാണു കേസെടുത്തതെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു. എന്നാല്‍ നിയമവിദഗ്ധര്‍ക്കിടയില്‍ കേസെടുത്തതു സംബന്ധിച്ചു തര്‍ക്കം തുടരുകയാണ്. ഏഴുവയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ മേല്‍ പോക്സോപോലുള്ള കര്‍ശന നിയമം നിലനില്‍ക്കില്ലന്ന് ഒരുവിഭാഗം വ്യക്തമാക്കുന്നു. കുട്ടികളെ കൗണ്‍സലിങ്ങിനു വിധേയരാക്കുകയാണെന്നാണു വേണ്ടതെന്നു മറുഭാഗം വാദിക്കുന്നു.
Post Your Comments