ശാസ്താംകോട്ട : സഹകരണ സംഘത്തിന്റെ മറവില്‍ നാലുകോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് വനിതാ നേതാവ് അറസ്റ്റില്‍. ചക്കുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവന്ന കുന്നത്തൂര്‍ താലൂക്ക് െറസിഡന്‍ഷ്യല്‍ സഹകരണ സംഘത്തിന്റെ പ്രസിഡന്റും നടത്തിപ്പുകാരിയുമായ എ.വിശാലാക്ഷിയെയാണ് അറസ്റ്റ് ചെയ്തത്. ഉയര്‍ന്ന പലിശ വാഗ്ദാനംചെയ്തും സ്വാധീനം ഉപയോഗിച്ചും പലരെക്കൊണ്ടും അഞ്ചുലക്ഷംമുതല്‍ സംഘത്തില്‍ നിക്ഷേപിപ്പിച്ചിരുന്നു. തിരികെ പണം ആവശ്യപ്പെടുന്നവരെ കള്ളക്കേസില്‍ കുടുക്കുകയും ഭീഷണിപ്പെടുത്തുകയും പതിവായിരുന്നെന്ന് പരാതിക്കാര്‍ പറയുന്നു. സഹകരണ സംഘം ഓഡിറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയും പരാതി നല്‍കിയിരുന്നു. ഒടുവില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു.
കെ.പി.സി.സി. സെക്രട്ടറിയായും നിര്‍വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ കുന്നത്തൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായും മത്സരിച്ചിരുന്നു. നിക്ഷേപത്തുക തിരിച്ചുനല്‍കാതെയും ലേലച്ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് ചിട്ടി പിടിച്ചിട്ടും തുക തിരിച്ചുനല്‍കാതെയും പണം തട്ടിയെടുത്തതായി പരാതി ഉയര്‍ന്നിരുന്നു. കൂടാതെ ബാങ്കില്‍ അംഗത്വമെടുത്തവരുടെ തിരിച്ചറിയല്‍ രേഖകളും മറ്റുമുപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നും പരാതിയുണ്ട്. ഓഡിറ്റ് വിഭാഗം നോട്ടീസ് അയച്ച് വിളിച്ചുവരുത്തിയപ്പോഴാണ് പലരും തട്ടിപ്പിനിരയായ വിവരം അറിയുന്നത്. സഹകരണ സംഘം ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കോടികളുടെ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു.
Post Your Comments