Latest NewsNewsIndia

ഇന്ത്യന്‍ നേവിയുടെ ആയുധപരിശോധനാ വിഭാഗത്തില്‍ ആദ്യമായി മൂന്ന് വനിതകള്‍ : ഇതില്‍ മലയാളി വനിതയും

 

പയ്യന്നൂര്‍: ഇന്ത്യന്‍ നേവിയുടെ ആയുധപരിശോധനാ വിഭാഗത്തിലേക്ക് (എന്‍.എ.ഐ.) മൂന്ന് വനിതകള്‍. കഴിഞ്ഞ ദിവസം ഏഴിമല നാവിക അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡോടെ സേവനമേഖലയിലേക്ക് കടക്കുകയാണ്. മലയാളിയായ ശക്തിമായ എസ്., പോണ്ടിച്ചേരി സ്വദേശി എ.രൂപ, ഡെല്‍ഹിയില്‍നിന്നുള്ള ആസ്ത ശേഖാള്‍ എന്നിവരാണവര്‍.

യുദ്ധോപകരണങ്ങള്‍, മിസൈലുകള്‍ അടക്കമുള്ള സുരക്ഷാസംവിധാനങ്ങള്‍ എന്നിവ പരിശോധിക്കുകയാണ് ഇവരുടെ ചുമതല. തിരുവനന്തപുരം മരുതംകുഴിയിലെ വാട്ടര്‍ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥന്‍ സി.കെ.ശശിധരക്കുറുപ്പിന്റെയും ശ്രീദേവിയുടെയും മകളാണ് ശക്തിമായ. ബി.ടെക് കഴിഞ്ഞ് ആറുമാസത്തെ പരിശീലനം ഏഴിമല നാവിക അക്കാദമിയില്‍നിന്ന് പൂര്‍ത്തിയാക്കുകയായിരുന്നു. ശക്തിമായയുടെ അനുജന്‍ ശബരീനാഥ് ആറാംക്ലാസ് വിദ്യാര്‍ഥിയാണ്.

shortlink

Post Your Comments


Back to top button