കക്കായിറച്ചിയും മത്തിവറുത്തതും ഉള്‍പെടെയുള്ള ഊണിനു ഇവിടെ മുപ്പത് രൂപ മാത്രം. അമ്മച്ചി ഹോട്ടലിലാണ് ആളുകള്‍ക്ക് കുറഞ്ഞ വിലയ്ക്കു ഭക്ഷണം നല്‍കുന്നത്. ജിഎസ്ടി വന്നിട്ടും ഇവിടെ ഭക്ഷണത്തിനു വില കൂട്ടിയിട്ടില്ല.
ആലപ്പുഴ വലിയചുടുകാടിന് സമീപം ജലഅതോറിറ്റി ടാങ്കിന് എതിര്‍വശമാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഊണിനു ഒപ്പം മെഴുക്കുപുരട്ടി, മാങ്ങാ അച്ചാര്‍, തോരന്‍, സാമ്പാര്‍, പുളിശ്ശേരി, മീന്‍കറി എന്നിവയും കിട്ടും. ആലപ്പുഴ ഉമ്മാപറമ്പില്‍ സരസമ്മ (81) ആണ് അമ്മച്ചില്‍ ഹോട്ടല്‍ നടത്തുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്നുമണിവരെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
എന്താണ് വില കൂട്ടാത്തത് എന്നു ചോദിച്ചാല്‍ സരസമ്മ പറയുന്നത് ഇവിടെ വരുന്നതില്‍ ഏറിയ പങ്കും കോളജ് വിദ്യാര്‍ത്ഥികളാണ്. അവര്‍ക്കു വാങ്ങാന്‍ സാധിക്കുന്ന വിലയെ ഞാന്‍ വാങ്ങൂ എന്നാണ്. രണ്ടാം തവണ മീനും, കക്കയിറച്ചിയും വാങ്ങിയില്‍ പത്തു രൂപ അധികം നല്‍കണം. മരുമകള്‍ രാധാമണി സരസമ്മയെ പാചകത്തിനു സഹായിക്കുന്നുണ്ട്. ഉച്ചയ്ക്കു സഹായത്തിനായി പെയ്ന്റിങ് തൊഴിലാളിയായ മകന്‍ സുരേഷ്‌കുമാറും എത്തും.
Post Your Comments