ഉപഭോക്താക്കളുടെ വിവരങ്ങള്‍ പ്രമുഖ ടെക്ക് ഭീമന്‍ ശേഖരിക്കുന്നു. സ്മാര്‍ട്ട്‌ഫോണില്‍ നിന്നുമാണ് വിവര ശേഖരണം നടത്തുന്നത്. ഗൂഗിളാണ് ഇത്തരത്തില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുന്നത്. സ്മാര്‍ട്ട്‌ഫോണിലെ ജിപിഎസ് ഓഫാക്കിയാലും ഉപഭോക്താവിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ ഗൂഗിള്‍ ശേഖരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിള്‍ ടവര്‍ ലൊക്കേഷന്‍ വിവരമാണ് ശേഖരിക്കുന്നത്. ഇത് മറ്റ് ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നില്ലെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇതു തടയാനായി ഡിസേബിള്‍ ചെയ്താലും, സിംകാര്‍ഡ് റീമൂവ് ചെയ്താലും രക്ഷയില്ല. വിവരം ഗൂഗിളിനു കിട്ടും. ഇതു കടുത്ത സ്വകാര്യ ലംഘനമാണ്. ഗൂഗിള്‍ ഉപഭോക്താവിന്റെ സമ്മതമില്ലാതെയാണ് ഈ വിവരം ശേഖരണം നടത്തുന്നതെന്ന് ആക്ഷേപവും ശക്തമാണ്.
Post Your Comments