Latest NewsNewsIndia

ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കു എതിരെ കേസ് എടുത്തു

ശ്രീനഗര്‍: ദേശീയ ഗാനത്തെ അപമാനിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കു എതിരെ കേസ് എടുത്തു. രണ്ട് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റില്ലെന്നാണ് ആരോപണം. ഇരുവരും കശ്മീരിലെ ബാദ്ഷാ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ്. വിദ്യാര്‍ത്ഥികള്‍ ഒരു ചടങ്ങില്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റില്ല. ഈ ചടങ്ങിനു ഗവര്‍ണര്‍ എന്‍.എന്‍ വോറ മുഖ്യാതിഥിയായിരുന്നു.

വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു എതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നു സര്‍വകലാശാല അധികൃതര്‍ അറിയിച്ചു വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സ്വമേധയാ കേസെടുക്കുകയായിരുന്നെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഷാഹിദ് ഇക്ബാല്‍ പറഞ്ഞു.

 

shortlink

Post Your Comments


Back to top button