ന്യൂഡല്‍ഹി: ലോകത്തെവിടെയും ലക്ഷ്യം വയ്ക്കാവുന്ന 16000 കിലോമീറ്റർ ദൂര പരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ‘സൂര്യ‘ യുടെ നിർമ്മാണത്തിലാണ് ഇപ്പോൾ ഇന്ത്യ. ചൈന 12000 കിലോമീറ്റർ ദൂരപരിധിയുള്ള ആണവ ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷിച്ചത് ദിവസങ്ങൾക്ക് മുൻപാണ്. ഇതിനു മറുപടിയായാണ് ഇന്ത്യയുടെ സൂര്യ. ദൂരപരിധിയിലും,ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയിലും ഇന്ത്യയുടെ സൂര്യ മിസൈൽ അത്യാധുനിക ശേഷിയുള്ളതാണ്.
കഴിഞ്ഞ നാല്പതു വർഷത്തിനുള്ളില്‍ മിസൈല്‍ നിര്‍മാണ രംഗത്ത് അതിവേഗം മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ളത്. അഗ്നി 5 ന്റെ പരീക്ഷണം വിജയിച്ചതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബ്ബില്‍ ഇന്ത്യയും ഇടം നേടി.
സൂര്യ മിസൈൽ അഗ്നിയുടെ ആറാം പതിപ്പാണെന്നാണ് വിദഗ്ദ്ധാഭിപ്രായം. ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വിയുടെ ആദ്യ ഘട്ടത്തിലെ രീതികളായിരിക്കും സൂര്യയും പിന്തുടരുക. മൂന്നു ഘട്ടങ്ങളായിട്ടാകും സൂര്യ മിസൈലിന്റെ പ്രവർത്തനം .ആദ്യ, രണ്ടാം ഘട്ടത്തിൽ ഖരവും മൂന്നാം ഘട്ടത്തിൽ ദ്രാവക ഇന്ധനവുമാണ് ഉപയോഗിക്കുന്നത്. 55,000 കിലോഗ്രാം ഭാരം വഹിച്ച് ശബ്ദത്തേക്കാൾ 24 ഇരട്ടി വേഗതയിൽ കുതിക്കാനും സൂര്യ മിസൈലിന് കഴിയും.
Post Your Comments