Latest NewsNewsIndia

മഹാരാഷ്ട്രയ്ക്ക് പോയ ട്രെയിന്‍ 160 കിലോമീറ്റര്‍ വഴിതെറ്റി ഓടി; പിന്നീട് സംഭവിച്ചത്

മുംബൈ: മഹാരാഷ്ട്രയ്ക്ക് പോയ ട്രെയിന്‍ 160 കിലോമീറ്റര്‍ വഴി തെറ്റി ഓടി. ഡല്‍ഹിയില്‍ നിന്നും 1500 യാത്രക്കാരുമായി പുറപ്പെട്ട ട്രെയിന്‍ വഴി തെറ്റി ഒടുവില്‍ എത്തിയത് മധ്യപ്രദേശിലാണ്. ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് ട്രെയിന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ ആറുമണിക്ക് യാത്രക്കാര്‍ ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാന്‍മോര്‍ സ്റ്റേഷനിലെത്തിയിരുന്നു. വഴി തെറ്റിയത് അറിഞ്ഞയുടന്‍ ട്രെയിന്‍ അവിടെ നിര്‍ത്തിയിടുകയായിരുന്നു. ആഗ്ര കഴിഞ്ഞ് രാജസ്ഥാനിലെ കോട്ടയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്.

എന്നാല്‍ മധുര സ്റ്റേഷനില്‍ നിന്നും തെറ്റായ സിഗ്നല്‍ ലഭിച്ചതോടെയാണ് ട്രെയിന്‍ വഴി തെറ്റിയതെന്ന് ഡ്രൈവര്‍ യാത്രക്കാരോട് പറഞ്ഞു. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന കിസാന്‍ യാത്രയില്‍ പങ്കെടുത്തു മടങ്ങിയ രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും കര്‍ഷകരാണ് റെയില്‍വെയുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയില്‍ വലയുന്നത്. 1494 യാത്രക്കാരില്‍ 200 പേര്‍ സ്ത്രീകളാണ്. ലക്ഷങ്ങള്‍ കൊടുത്താണ് കര്‍ഷക സംഘടന ട്രെയിന്‍ ബുക്കു ചെയ്തത്. ബുധനാഴ്ച വൈകിട്ട് കോല്‍ഹാപ്പുരില്‍ എത്തേണ്ടിയിരുന്ന ട്രെയിന്‍ വ്യാഴാഴ്ച രാവിലെയെ എത്തൂ എന്നാണ് അധികൃതര്‍ അറിയിച്ചത്.

shortlink

Post Your Comments


Back to top button