ന്യൂഡല്‍ഹി: ഹാദിയയുടെ വിസ്താരം അടച്ചിട്ട കോടതിയില്‍ വേണമെന്നാവശ്യപ്പെട്ട് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.ഈ മാസം 27-ന് ഹാദിയയെ ഹാജരാക്കുന്നത് അടച്ചിട്ട കോടതിയിലാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അശോകന്‍ വീണ്ടും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.
എന്നാല്‍ എങ്ങനെ വാദം കേള്‍ക്കണമെന്ന് കോടതി നിശ്ചയിച്ചിട്ടുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കി. ‘ഇന്ത്യാടുഡേ’ ചാനല്‍ പോപുലര്‍ ഫ്രണ്ടിനെതിരെ നടത്തിയ ഒളികാമറ ഒാപറേഷെന്റയും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെയും അടിസ്ഥാനത്തിലായിരുന്നു അപേക്ഷ.
Post Your Comments