KeralaLatest NewsNews

കാണാതായ പത്തുവയസുകാരിയെ അന്വേഷിച്ചു നാട്ടുകാരും ബന്ധുക്കളും പോലീസും : അവസാനം കണ്ടത്

നെടുങ്കണ്ടം : നെടുങ്കണ്ടത്ത് പത്ത് വയസ്സുകാരിയെ കാണാതായി,നാട്ടുകാരും ബന്ധുക്കളും പോലീസും അന്വേഷണം വ്യാപിപ്പിച്ചു. എന്നാൽ അവസാനം കുട്ടിയെ കണ്ടുപിടിച്ചപ്പോൾ ഏവർക്കും ചിരിപൊട്ടി. സ്കൂളില്‍ പോകാന്‍ മടിയുണ്ടായിരുന്ന കുട്ടി ആരും കാണാതെ കുറ്റിക്കാട്ടില്‍ ഒളിക്കുകയായിരുന്നു. ഇന്നലെ ദേവികുളം താലൂക്കില്‍ ഹര്‍ത്താല്‍ നടക്കുന്നതിനാല്‍ അവധിയാണെന്നു പെൺകുട്ടി വീട്ടിൽ പറഞ്ഞിരുന്നു.

എന്നാൽ മാതാപിതാക്കൾ അന്വേഷിച്ചപ്പോൾ അവധിയില്ല എന്ന് കണ്ടെത്തുകയും പെൺകുട്ടിയോട് സ്‌കൂളിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സ്കൂളില്‍ പോകാന്‍ മടിയായ പെണ്‍കുട്ടി ഇന്നലെ രാവിലെ വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കി പുറത്തിറങ്ങി സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലാകുകയും അന്വേഷണം വ്യാപിപ്പിക്കുകയുമായിരുന്നു.

കുട്ടിയെ എല്ലാവരും ചേർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു പ്രദേശമാകെ തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ അറിയിക്കുകയും പോലീസും ബന്ധുക്കളും നാട്ടുകാരും ചേർന്ന് സംയുക്തമായി കുട്ടിക്കായി തെരച്ചിൽ നടത്തുകയായിരുന്നു. അവസാനം കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button