കോട്ടയം: കോട്ടയം ചിങ്ങവനത്ത് ചുമക്കുള്ള ഗുളിക കഴിക്കുന്നതിനിടെ ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരി മരിച്ചു. പരുത്തുംപാറ നടുവിലേപ്പറമ്പില്‍ റിനു സ്കറിയയുടെയും റിന്റുവിന്റെയും മകള്‍ ഐലിന്‍ ആണു മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ചിങ്ങവനത്തുള്ള ബന്ധുവീട്ടിലായിരുന്നു സംഭവം.
ചുമയ്ക്കുള്ള ഗുളിക കഴിക്കുന്നതിനിടയില്‍ ഗുളിക കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച എലിനെ ഉടന്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. പാച്ചിറ മാത ഇ.എം.എല്‍.പി. സ്കൂളിലെ എല്‍.കെ.ജി. വിദ്യാര്‍ത്ഥിനിയാണ്. സംസ്കാരം പിന്നീട്.
Post Your Comments