Latest NewsKeralaNews

കലാധ്യാപകനായ ഞരമ്പ് രോഗിയെ പോലീസ് പൊക്കി:മൊബൈല്‍ പരിശോധിച്ചപ്പോള്‍ ഞെട്ടി: ഇയാളുടെ വീട്ടില്‍ നടന്നിരുന്നത് അറപ്പുളവാക്കുന്ന കാര്യങ്ങള്‍

കോട്ടയം•കലാപരിശീലനത്തിന്റെ മറവില്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കളക്‌ട്രേറ്റ് കീഴുക്കുന്ന് ഇറക്കത്തില്‍ താമസിക്കുന്ന 43 കാരനായ സിബിയാണ് പോലീസ് പിടിയിലായത്. സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുമായി നില്‍ക്കുന്ന അശ്‌ളീലചിത്രം ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

ഇയാളുടെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് പോലീസ് ശരിക്കും ഞെട്ടിയത്. അറപ്പുറളവാക്കുന്ന ലൈംഗിക വൈചിത്രങ്ങളുടെ ദൃശ്യങ്ങളുടെ വന്‍ ശേഖരമായിരുന്നു ഇയാളുടെ ഫോണില്‍ ഉണ്ടായിരുന്നത്. സ്വന്തം ഭാര്യയുമായുള്ള വിചിത്ര ലൈംഗികതയുടെ ദൃശ്യങ്ങള്‍ക്ക് പുറമേ അന്യ സ്ത്രീകളുമായുള്ള രംഗങ്ങളും അന്യദമ്പതികളുടെ ലൈംഗിക ദൃശ്യങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

ഭാര്യയെക്കൊണ്ട് അന്യപുരുഷന്മാരുമായി ചാറ്റ് ചെയ്യിച്ച് വീട്ടില്‍ എത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ അതിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിച്ചത്. അറപ്പ് ഉളവാക്കുന്ന കാര്യങ്ങളാണ് സിബിയുടെ വീട്ടില്‍ നടന്നിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഭര്‍ത്താവ് പറഞ്ഞാല്‍ എന്തും ചെയ്യുമെമെന്നു ഇവര്‍ പറഞ്ഞത്രേ. ഭാര്യയെ കാണാനെത്തിയ ഒരു ഫേസ്ബുക്ക് സുഹൃത്തിനോട് പതിനായിരം ചോദിച്ചെങ്കിലും ഒരു ഡിവിഡി പ്‌ളെയര്‍ കിട്ടിയതായി ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സിബിയുടെ ഭാര്യയെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും അവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടില്ല.

പത്തും അഞ്ചും നാലും വയസ്സുള്ള മൂന്ന് കുട്ടികള്‍ ദമ്പതികള്‍ക്കുണ്ട്. യുവതി നാലാമത് ഗര്‍ഭിണിയുമാണ്. നാടകവും പാട്ടും പഠിപ്പിക്കുന്നതിന്റെ മറവില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഇരയാക്കുകയായിരുന്നിരിക്കാം ഇയാളുടെ ലക്ഷ്യമെന്നും പോലീസ് സംശയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button