
മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്നുള്ള വാഹന പാര്‍ക്കിംഗിന് ഫീസ് കുറച്ചു. കാറിന് ആദ്യ രണ്ടു മണിക്കൂര്‍ 30 രൂപയായിരുന്നത് 15 രൂപയായും ബൈക്കിന് 15 രൂപയായിരുന്നത് 10 രൂപയായും കുറച്ചു.
പാര്‍ക്കിംഗ് ഫീസിലും ഇളവ് നടപ്പാക്കുന്നത് കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ തീരുമാനം.
എ.പി.എം. മുഹമ്മദ് ഹനീഷ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ എംഡിയായി ചുമതലയേറ്റ ശേഷം നടപ്പാക്കുന്ന രണ്ടാമത്തെ ജനകീയ തീരുമാനമാണിത്. മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് അമിത ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശിച്ചിരുന്നു.
Post Your Comments