
കോൺഗ്രസ് ഉപാധ്യക്ഷനായ രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനത്തെ പരിഹസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാഹുൽ ഗാന്ധി നടത്തുന്ന ക്ഷേത്ര ദർശനത്തിനു എതിരെയാണ് യോഗി ആദിത്യനാഥ് രംഗത്തു വന്നിരിക്കുന്നത്. രാഹുൽ ഗാന്ധി ഇത് നിസ്കാരമല്ല. അദ്ദേഹം ക്ഷേത്രങ്ങളിൽ ഇരിക്കുന്ന ശെെലിക്കു മാറ്റം വരുത്താനായി പൂജാരി പറയണം. അദ്ദേഹം ഇരിക്കുന്നത് നിസ്കരിക്കുന്നത് പോലെയാണ്. എബിപി ന്യൂസ് സംഘടിപ്പിച്ച പരിപാടിയിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദവിയിൽ എത്തിയാൽ കോൺഗ്രസ് മുക്ത ഭാരത് യഥാർത്ഥ്യമായി മാറും. സംസ്ഥാനത്ത് ഓപ്പറേഷൻ ക്ലീൻ കാമ്പയിൻ നടക്കുന്നുണ്ടെന്ന് യോഗി പറഞ്ഞു. ഇതിലൂടെ കുറ്റവാളികൾ സ്വയം കീഴടക്കുന്നതായി യോഗി അവകാശപ്പെട്ടു.
Post Your Comments