കരസേനയുടെ ടൊര്‍ണാഡോ സ്വന്തം റെക്കോര്‍ഡ് തിരുത്തി. ബംഗളൂരുവിലെ വ്യോമസേന താവളത്തിലായിരുന്നു സേനയുടെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ച പ്രകടനം നടന്നത്. റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളിലാണ് സൈനികര്‍ അഭ്യാസ പ്രകടനം നടത്തിയത്. 58 സൈനികരാണ് ഈ മോട്ടോര്‍സൈക്കിളിനു മേലെ സഞ്ചാരം നടത്തിയത്.
ആര്‍മി സര്‍വീസ് കോര്‍പ്‌സില്‍ നിന്നുള്ള 58 അംഗ മോട്ടോര്‍സൈക്കിള്‍ സംഘമായ ടൊര്‍ണാഡോസ് ഇതിനു മുമ്പും നിരവധി റെക്കോര്‍ഡുകളാണ് സ്വന്തമാക്കിയത്. 19 ലോക, ദേശീയ റെക്കോര്‍ഡുകള്‍ ഇതില്‍ ഉള്‍പ്പെടും
56 സൈനികരുമായി ടൊര്‍ണാഡോ മോട്ടോര്‍ബൈക്കില്‍ നടത്തിയ സഞ്ചാരമായിരുന്നു ഇതിനു മുമ്പുള്ള റെക്കോര്‍ഡ്. 2010ലാണ് സേന ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത് . ഇതാണ് അവര്‍ തന്നെ തിരുത്തിയത്. ഡല്‍ഹിയില്‍ 1982ല്‍ ഒമ്പതാമത് ഏഷ്യന്‍ ഗെയിംസില്‍ അരങ്ങേറിയ ടൊര്‍ണാഡോ ഇത്തവണ 500 സിസി ബുള്ളറ്റില്‍ 1200 മീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്.
ഈ ബുള്ളറ്റ് ഓടിച്ചത് മേജര്‍ ബണ്ണി ശര്‍മ്മയാണ്. അഭ്യാസപ്രകടനം ആരംഭിച്ചത് യെലാങ്ക എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നാണ്. ബുള്ളറ്റിനു ഇരുവശത്തും ഘടിപ്പിച്ച ചെറിയ പ്ലാറ്റ്‌ഫോമിലാണു 58 അംഗ സംഘം സഞ്ചരിച്ചത്.
ഇതിനു വേണ്ടി ടൊര്‍ണാര്‍ഡോ സംഘം ആറു മാസമായി തീവ്രപരീശീലനം നടത്തി വരികയായിരുന്നു.
Post Your Comments