പാലക്കാട്: ഡാമില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ കോയമ്ബത്തൂര്‍ ശ്രീകൃഷ്ണ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മിഥുന്, നെഹ്റു കോളേജ് വിദ്യാര്‍ത്ഥി സന്തോഷ് എന്നിവരാണ് മണല്‍ വാരാന്‍ എടുത്ത കുഴിയില്‍പെട്ട് മുങ്ങി മരിച്ചത്.
ഡാം സന്ദര്‍ശിക്കാൻ ഇന്നലെ എത്തിയ വിദ്യാര്‍ത്ഥി സംഘം കുളിക്കാനായി ഇറങ്ങിയപ്പോഴയായിരുന്നു അപകടം. നാട്ടുകാരും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് ഒരാളെ രക്ഷപെടുത്തിയെങ്കിലും മറ്റു രണ്ടുപേരെ രക്ഷിക്കാനായില്ല. ശേഷം അഗ്നിശമന സേനയെത്തി മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
Post Your Comments