Latest NewsNewsIndia

ഗുജറാത്ത് ഇലക്ഷൻ: സീറ്റിനെ ചൊല്ലി പട്ടീദാർ കോൺഗ്രസ് സംഘർഷം : കോൺഗ്രസിന് പ്രതിസന്ധി

അഹമ്മദാബാദ്: ഗുജറാത്ത് ഇലക്ഷനിൽ കോൺഗ്രസിന് പ്രതിസന്ധിയായി സീറ്റിനെ ചൊല്ലി പട്ടീദാർ കോൺഗ്രസ് ഏറ്റുമുട്ടൽ. കോണ്‍ഗ്രസ് -പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി (പിഎഎസ്) പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. എൻ സി പിയും കോൺഗ്രസിൽ നിന്ന് വിട്ടു നിൽക്കുകയാണ്. ഒറ്റയ്ക്ക് മത്സരിക്കാനാണ് എൻ സി പി തീരുമാനം.കോണ്‍ഗ്രസിന്റെ 77 അംഗ പട്ടികയില്‍ പാട്ടീദാര്‍ സമുദായത്തിലെ 22 നേതാക്കളാണുള്ളത്. എന്‍.സി.പിക്കാകട്ടെ ഒരു സീറ്റുപോലും ലഭിച്ചില്ല.

ഇതോടെ എൻ സി പി മുന്നണിയിൽ നിന്നും വിട്ടു നിന്ന് ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനം. അര്‍ഹമായ പ്രതിനിധ്യം ലഭിച്ചില്ലെന്ന് കാണിച്ചാണ് പാട്ടീദാരുടെ പ്രതിഷേധം. ഹര്‍ദ്ദീക് പട്ടേല്‍ നയിക്കുന്ന പിഎഎഎസും കോണ്‍ഗ്രസിന്റെ നിലപാടില്‍ കടുത്ത അതൃപ്തിയുണ്ട്. ഹാർദ്ദിക്‌ പട്ടേലിന്റെ പക്ഷത്തിനു 10 സീറ്റ് ചോദിച്ചെങ്കിലും 3 സീറ്റ് മാത്രമാണ് ലഭിച്ചത്. ഇതോടെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതിനെ ചൊല്ലി പാട്ടീദാര്‍ സമിതിക്കുള്ളിലും വിയോജിപ്പുയരുന്നുണ്ടെന്നാണ് സൂചന.

സൂറത്തിലെ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ ഇരുവിഭാഗം പ്രവര്‍ത്തകരും ഏറ്റുമുട്ടുകയും ചെയ്തു. പാട്ടീദാര്‍ പിന്തുണ ഉറപ്പാക്കി 22 വര്‍ഷത്തെ ബി.ജെ.പി ഭരണം അട്ടിമറിച്ച്‌ ഭരണം പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് പുതിയ വിവാദം. ഇതോടെ എല്ലാ കണ്ണുകളും പാട്ടീദാര്‍ നേതാവ് ഹര്‍ദ്ദീക് പട്ടേലിലേക്കായി. സഖ്യത്തെ കുറിച്ച്‌ ഹര്‍ദ്ദീക് ഇന്ന് തുടര്‍ നിലപാട് അറിയിക്കുമെന്ന പ്രതീക്ഷയിലാണ് സമുദായം. ബി.ജെ.പി ഇതുവരെ പുറത്തുവിട്ട 106 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പാട്ടീദാര്‍ സമുദായത്തില്‍ നിന്ന് 19 പേര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button