
ടോക്കിയോ: യുദ്ധക്കപ്പല്‍ അപകടത്തിൽപെട്ടു. സെന്‍ട്രല്‍ ജപ്പാനിലെ സഗാമി ബേ തുറമുഖത്ത് യുഎസ്എസ് ബെന്‍ഫോള്‍ഡ് എന്ന യുദ്ധക്കപ്പലാണ് ടഗ് ബോട്ടില്‍ ഇടിച്ചത്. കപ്പലിന് ചെറിയ തകരാര്‍ സംഭവിച്ചതല്ലാതെ ആർക്കും പരിക്കില്ലെന്ന് അധികൃതർ പറഞ്ഞു. സിംഗപ്പൂരിന്‍റെ കിഴക്കന്‍ തീരത്ത് കഴിഞ്ഞ ഓഗസ്റ്റില്‍ അമേരിക്കയുടെ യുഎസ്എസ് ജോണ്‍ മക്കൈന്‍ എന്ന യുദ്ധക്കപ്പല്‍ ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ച് പത്ത് നാവികരാണ് അന്ന് കൊല്ലപ്പെട്ടത്.
Post Your Comments