KeralaLatest NewsNews

ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് മുങ്ങിയ സഹപ്രവര്‍ത്തകന്റെ സ്യൂട്ട്‌കേസുമായി 15 വര്‍ഷമായി യുവതി കാത്തിരിക്കുന്നു

 

കണ്ണൂര്‍: ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് മുങ്ങിയ സഹപ്രവര്‍ത്തകനെ അന്വേഷിക്കുകയാണ് സഹപ്രവര്‍ത്തക. പതിനഞ്ചു വര്‍ഷം മുമ്പ് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച സ്യൂട്ട് കെയ്‌സുകള്‍ ഉടന്‍ തിരികെ കൊടുക്കാമെന്ന പ്രതീക്ഷയിലാണ് യുവതി.

15 വര്‍ഷം മുമ്പ് എറണാകുളം ഇടപ്പള്ളിയിലെ ഒരു കമ്പനിയില്‍ ജോലിചെയ്തിരുന്നവരാണു യുവതിയും ചാള്‍സും. ഇടയ്ക്ക് ഒരുദിവസം ദീര്‍ഘയാത്ര ഉണ്ടെന്നുപറഞ്ഞ് സുഹൃത്ത് രണ്ടു സ്യൂട്ട്കെയ്സുകള്‍ ഏല്‍പ്പിച്ച് പോകുകയായിരുന്നു. പിന്നീട് ചാള്‍സ് എവിടെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം യുവതി തഞ്ചാവൂര്‍ സ്വദേശിയെ വിവാഹംചെയ്തു ഗള്‍ഫിലേക്കു താമസം മാറ്റി. സ്യൂട്ട്കെയ്സിന്റെ കാര്യവും മറന്നു. 15 വര്‍ഷത്തിനുശേഷം കഴിഞ്ഞമാസം എറണാകുളത്തെ വീട്ടിലെത്തിയ യുവതിയുടെ കണ്ണില്‍ യാദൃശ്ചികമായി അന്നത്തെ ആ സ്യൂട്ട്കെയ്സുകള്‍ അകപെടുകയായിരുന്നു.

15 വര്‍ഷത്തിനു ശേഷം യാദ്യശ്ചികമായി ആ പെട്ടികള്‍ തുറന്നു നോക്കിയതോടെയാണ് എത്രയും പെട്ടെന്ന് സ്യൂട്ട്കെയ്സുകള്‍ എങ്ങനെയെങ്കിലും സുഹൃത്തിനെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കണമെന്ന് ഉറപ്പിച്ചത്. സഹപ്ര്വര്‍ത്തകനെ ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് യുവതി പോലീസിന്റെ സഹായം തേടിയത്.

കണ്ണൂര്‍ സ്വദേശിയായ ചാള്‍സിനെക്കുറിച്ച് യുവതി കൂടുതല്‍ വിവരങ്ങള്‍ കൈമാറിയതോടെ കണ്ണൂര്‍ പോലീസിന്റെ സഹായത്തോടെ ചാള്‍സിന്റെ പിതാവിനെ കണ്ടെത്താനായി. കോട്ടയത്താണു ചാള്‍സിന്റെ പിതാവ് ജോസഫ് താമസിക്കുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

അന്വേഷണച്ചുമതലയുള്ള കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.എന്‍. സഞ്ജയന്റെയും സംഘത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചാള്‍സിന്റെ മേല്‍വിലാസം കണ്ടെത്തിയത് . കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍നിന്നു ബിഎ സോഷ്യോളജിയില്‍ ചാള്‍സ് ബിരുദം നേടിയതായുള്ള യുവതിയുടെ വെളിപ്പെടുത്തലാണ് പോലീസിന്റെ അന്വേഷണം വഴിത്തിരിവിലേക്ക് നയിച്ചത്
.
ഏകദേശം 40,000 ആളുകളുടെ മേല്‍വിലാസം പരിശോധിച്ചതില്‍നിന്നാണു ചാള്‍സിന്റെ മേല്‍വിലാസം ലഭിച്ചത്. കണ്ണൂര്‍ കേളകത്താണ് ചാള്‍സ് താമസിക്കുന്നതെന്ന് മേല്‍വിലാസത്തില്‍നിന്ന് അറിഞ്ഞ പോലീസ് കേളകം പോലീസിന് വിവരം കൈമാറിയെങ്കിലും നിരാശയായിരുന്നു ഫലം. കേളകത്തു നിന്ന് ഏഴുവര്‍ഷം മുന്പ് ഇവര്‍ പോയതായി പോലീസിന് വിവരം ലഭിച്ചു.
എന്നാല്‍ പ്രതീക്ഷ കൈവിടാതെ സിവില്‍ പോലീസ് ഓഫീസര്‍ കെ.എന്‍. സഞ്ജയന്റെ നേതൃത്വത്തില്‍ വീണ്ടും അന്വേഷണം തുടര്‍ന്നു. ചാള്‍സിന്റെ പിതാവ് ജോസഫ് പോസ്റ്റ്മാസ്റ്ററായിരുന്നു എന്ന യുവതിയുടെ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അടുത്ത അന്വേഷണം. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ടെങ്കിലും വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. പോസ്റ്റ്മാസ്റ്റര്‍മാര്‍ക്ക് സംഘടന ഒന്നും ഇല്ലാത്തതും അന്വേഷണത്തിനു തടസമായി.

പിന്നീട് കേന്ദ്ര ഗവ. ജീവനക്കാരുടെ സംഘടനയായ പെന്‍ഷനേഴ്‌സ് അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ചാള്‍സിന്റെ പിതാവിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. കോട്ടയം പോലീസിന്റെ സഹായവും കണ്ണൂര്‍ പോലീസ് തേടിയിട്ടുണ്ട്. ഇതോടെ യുവതി സ്യൂട്ട്‌കേസുകളുമായി കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button