
കൊല്ലം: ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതായി വിദ്യാര്‍ത്ഥികളുടെ പരാതി. വള്ളിക്കാവിലുള്ള അമൃത യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്കു കഴിക്കാനായി നല്‍കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതായി പരാതി പറഞ്ഞ വിദ്യാര്‍ത്ഥികളെ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഇവിടെ ഹോസ്റ്റലില്‍ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നതായി ആരോപണമുണ്ട്. ഇതിനു എതിരെ സമരവുമായി എസ്.എഫ്.ഐ രംഗത്തു വന്നു. മെസില്‍ നിന്നും ലഭിച്ച പുഴുവരിക്കുന്ന ആഹാരത്തിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഈ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
Post Your Comments