Latest NewsNewsIndia

മഹാനദി തര്‍ക്ക വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇടപെടുത്താനുള്ള ശ്രമവുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്

 

ഒഡീഷ : മഹാനദി തര്‍ക്ക വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇടപെടുത്താനുള്ള ശ്രമവുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് . ഒഡീഷ-ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ തമ്മിലുള്ള മഹാനദി ജലത്തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.

നവംബര്‍ ഏഴിനും ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചിരുന്നു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജലതര്‍ക്കത്തില്‍ കേന്ദ്രജലവിഭവ വകുപ്പ് സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കണമെന്നാണ് ഒഢീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ആവശ്യം.

ജലതര്‍ക്കത്തില്‍ കേന്ദ്രത്തിന് സുപ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ രണ്ട് സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ ഒരു ട്രിബ്യൂണലിനെ നിയമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2016 നവംബറില്‍ ജലവിഭവ മന്ത്രാലയത്തിന് മുമ്പായി സംസ്ഥാന സര്‍ക്കാര്‍ നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷമായി കേന്ദ്രം ഇതിനു വേണ്ടിയുള്ള തീരുമാനങ്ങള്‍ എടുക്കാത്തതിനെ തുടര്‍ന്നാണ് താന്‍ വീണ്ടും പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചതെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.

മാത്രമല്ല ഛത്തീസ്ഗഡ് മഹാനദിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു മൂലം മണ്‍സൂണിന്റെ അഭാവത്തില്‍ ഒഢീഷയെ ബാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button