തിരുവനന്തപുരം ; സിപിഎമുമായി സിപിഐയിൽ തർക്കങ്ങളില്ലെന്ന് കാനം രാജേന്ദ്രൻ. തോമസ് ചാണ്ടിയുടെ രാജി കാര്യം ഒറ്റകെട്ടായി എടുത്ത തീരുമാനം. പാർട്ടിയിൽ ഭിന്നതകളില്ല. എൽഡിഎഫ് യോഗത്തിലെ തീരുമാനമാണ് നടപ്പാക്കിയത്. എൽഡിഎഫ് യോഗത്തിന് ശേഷം ഇസ്മായിലിന് എന്ത് സംഭവിച്ചതെന്ന് അറിയില്ല. മന്ത്രി സഭാ യോഗം മന്ത്രിമാർ ബഹിഷ്ക്കരിച്ചിട്ടില്ല പങ്കെടുക്കാതിരിക്കുകയാണ് ചെയ്തത് എന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. മുന്നണി മര്യാദ എന്താണെന്ന് ചർച്ച ചെയ്യണം. അതേസമയം ഒറ്റക്ക് നിന്നാൽ എന്താകുമെന്ന് എല്ലാവർക്കും അറിയാമെന്നും കോടിയേരിക്ക് മറുപടിയായി കാനം രാജേന്ദ്രൻ പറഞ്ഞു.
Post Your Comments