കാഠ്മണ്ഡു: നേപ്പാളുമായി ബന്ധിപ്പിക്കുന്ന രാജ്യാന്തര റെയിൽപാത നിർമിക്കാൻ ഒരുങ്ങി ചൈന. നിർമാണത്തിനുള്ള സാധ്യതാപഠനം ആരംഭിച്ചതായും നേപ്പാളിന്റെ അഭ്യർഥനപ്രകാരമാണ് പഠനം ആരംഭിച്ചതെന്നും നേപ്പാളിലെ ചൈനീസ് സ്ഥാനപതി യു ഹോംഗ് പറഞ്ഞു. ഒബിഒആറിന്റെ ഭാഗമായ ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തിൽ(ബിആർഐ) പങ്കാളിയാകാനുള്ള നേപ്പാളിന്റെ തീരുമാനത്തെ ഹോംഗ് ഈ അവസരത്തിൽ പ്രശംസിച്ചു.
കഴിഞ്ഞ മെയിലെ ബെയ്ജിംഗ് ഉച്ചകോടിക്ക് തൊട്ടുമുമ്പായിരുന്നു ചൈനയുമായി നേപ്പാള്‍ ഒബിഒആറില്‍ ചേരുന്നതിന്നുള്ള ചട്ടക്കൂടുകരാറില്‍ ഒപ്പിട്ടത്. ബിആർഐയുടെ പങ്കാളിയായതോടെ നേപ്പാളിലെ റോഡ്, ചരക്ക് ഗതാഗത കേന്ദ്രങ്ങളുടെ വികസനത്തിൽ ചൈന വലിയ നിക്ഷേപമാണ് നടത്തുക.
Post Your Comments