Latest NewsNewsIndia

ബന്ദിപ്പോര ഏറ്റുമുട്ടല്‍ : ഈ വര്‍ഷം 190 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം വെളിപ്പെടുത്തി

ബന്ദിപ്പോര: ബന്ദിപ്പോര ഏറ്റുമുട്ടലില്‍ ഈ വര്‍ഷം മാത്രം 190 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം വെളിപ്പെടുത്തി. ജമ്മുകശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 ഈ വര്‍ഷം 190 ഭീകരരെ വധിച്ചതായി ജമ്മു കാശ്മീരിലെ ഡി.ജി.പി എസ്.പി.വൈദ് പറഞ്ഞു. ജമ്മു കശ്മീരിനെ അക്രമണത്തില്‍ നിന്നും ഭീകരതയില്‍ നിന്നും മോചിപ്പിക്കാനും താഴവരയില്‍ സമാധാനം സ്ഥാപിക്കുന്നതിനുമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു ജമ്മു കാശ്മീരിലെ ഡി.ജി.പി എസ്.പി.വൈദ് പറഞ്ഞു.

പ്രദേശത്ത് നടന്ന ആക്രമണത്തിന് പിന്നില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആണോ എന്ന മാധ്യമപ്രവര്‍ത്തകര്‍ തിരക്കിയപ്പോള്‍ അതു പരിശോധിക്കണം, അങ്ങനെ താന്‍ കരുതുന്നില്ലെന്നും ഡിജിപി വ്യക്തമാക്കി.

രണ്ട് തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തങ്ങള്‍ നടത്തുന്നത്. ഒന്ന് ആക്രമണം തടയുക എന്നതും. രണ്ടാമതായി കശ്മീരിലെ യുവജനങ്ങള്‍ ഭീകരസംഘടനകളില്‍ ചേരുന്നത് തടയുക എന്നതും കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ജെ.എസ്. സന്ധു പറഞ്ഞു

ഭീകരര്‍ തങ്ങളെ തന്നെ മുജാഹിദുകള്‍ എന്നു വിളിക്കുന്നു. തദ്ദേശീയരായ ഭീകരര്‍ തിരിച്ചറിയണം അവര്‍ ആക്രമിക്കുന്നത് മാതൃരാജ്യത്തെ മാത്രമാണ്. എന്തു കൊണ്ട് പാക്കിസ്ഥാനെ ഇവര്‍ ആക്രമിക്കുന്നില്ല. കൗണ്‍സിലിംഗ് വഴി അക്രമത്തിന്റെ വഴിയില്‍ നിന്ന് 60 ലധികം കുട്ടികളെ മോചിപ്പിച്ചുവെന്നു കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ജെ.എസ്. സന്ധു കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 28 ന് കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.സൈന്യത്തിന്റെ രാഷ്ട്രീയ റൈഫിള്‍സ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്, ജമ്മു-കാശ്മീര്‍ പോലീസ് എന്നിവ ചന്ദേജീര ഗ്രാമത്തില്‍ ഉണ്ടായിരുന്നു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

 

shortlink

Post Your Comments


Back to top button