മംഗളൂരു: അമേരിക്കന്‍ കമ്പനിയായ ബോയിങ് അവരുടെ എഫ്-18 സൂപ്പര്‍ഹോണറ്റ് പോര്‍വിമാനം നിര്‍മിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലുമായി ചര്‍ച്ച തുടങ്ങി. റഫാല്‍ ഇടപാടില്‍നിന്ന് എച്ച്.എ.എല്ലിനെ ഒഴിവാക്കി റിലയന്‍സിനെ ഉള്‍പ്പെടുത്തിയതിനെച്ചൊല്ലി വിവാദം ശക്തിപ്പെടുന്നതിനിടെയാണ് പുതിയ നീക്കം.
വെള്ളിയാഴ്ച ബെംഗളൂരുവിലെത്തിയ ബോയിങ് പ്രതിനിധിസംഘം എച്ച്.എ.എല്ലിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. എച്ച്.എ.എല്ലിനൊപ്പം സ്വകാര്യ വ്യവസായ ഗ്രൂപ്പായ മഹീന്ദ്രയെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍മാണ സംവിധാനത്തിനാണ് ബോയിങ് ശ്രമിക്കുന്നത്. എഫ്-18 ഇ/എഫ് സൂപ്പര്‍ ഹോണറ്റിന്റെ നിര്‍മാണത്തിനായി ഒരു പ്രൊഡക്ഷന്‍ ലൈന്‍ സജ്ജീകരിക്കാനുള്ള സാധ്യതയാണ് ചര്‍ച്ചചെയ്തതെന്ന് അറിയുന്നു.
Post Your Comments