കൊച്ചി ; നടിയെ ആക്രമിച്ച കേസ് ചൊവ്വാഴ്ച്ച കുറ്റപത്രം സമർപ്പിക്കും. അന്തിമ കുറ്റപത്രത്തിൽ 11 പ്രതികൾ. ഇതിൽ ദിലീപ് എട്ടാം പ്രതിയാകും. ഗൂഢാലോചനയിൽ ദിലീപും പൾസർ സുനിയും മാത്രം. മുന്നൂറിലേറെ സാക്ഷികളും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു. ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ .450 ല്‍ അധികം രേഖകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ 25 ഓളം രേഖകളും അന്വേഷണ സംഘം സമര്‍പ്പിക്കുന്നുണ്ട്.
ദിലീപിൻറെ വിദേശ യാത്ര എതിർക്കുമെന്ന് പോലീസ്. പാസ്പോർട്ട് വിട്ടു നല്കരുതെന്നു കോടതിയോട് ആവശ്യപ്പെടും, ജാമ്യ ഇളവ് സാക്ഷികളെ സ്വാധീനിക്കാൻ ഇടായാക്കുമെന്നും കോടതിയോട് പറയും.
Post Your Comments